
ഉഡുപ്പി : വളര്‍ത്തു നായയെ പിടിക്കാന്‍ വീടിനകത്തു കയറിയ പുള്ളിപ്പുലിയെ വീട്ടുകാര്‍ സാഹസികമായി കുടുക്കി. ഇന്നലെ ഉഡുപ്പി ബ്രഹ്മാവറിലാണു സംഭവം. വീട്ടുകാര്‍ പൂട്ടിയിട്ട പുലിയെ വനംവകുപ്പ് അധികൃതരെത്തി കൂട്ടിലാക്കി വനത്തില്‍ വിട്ടു.
ബ്രഹ്മാവര്‍ നൈലാഡിയില്‍ ഒരു വീട്ടിലെ വളര്‍ത്തു നായയെ പിന്തുടര്‍ന്നെത്തിയതായിരുന്നു പുലി. വളര്‍ത്തു നായയെ പിടിക്കാന്‍ വീടിനകത്തു കയറിയ പുള്ളിപ്പുലിയെ വീട്ടുകാര്‍ പൂട്ടിയിടുകയായിരുന്നു. നായ പ്രാണരക്ഷാര്‍ഥം വീടിനകത്തേക്കു കയറിയപ്പോള്‍ പിന്നാലെ പുലിയും കയറുകയായിരുന്നു.
ഇതോടെ വീട്ടുകാര്‍ മുറി പുറത്തു നിന്നു പൂട്ടി വനം വകുപ്പില്‍ വിവരം അറിയിച്ചു. തുടര്‍ന്നു വനം വകുപ്പ് അധികൃതരെത്തി ഒന്നര മണിക്കൂര്‍ പണിപ്പെട്ട് പുലിയെ കൂട്ടില്‍ കയറ്റി. വൈദ്യ പരിശോധനയ്ക്കു ശേഷമാണു പുലിയെ വനത്തില്‍ വിട്ടത്.
Post Your Comments