Latest NewsIndiaNewsSports

ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്ന് വീണു ; വീഡിയോ പുറത്ത്

ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗ്യാലറി തകര്‍ന്നുവീണ് നൂറുകണക്കിന് പേര്‍ക്ക് പരിക്ക്. കാണികള്‍ തിങ്ങിനിറഞ്ഞ ഗ്യാലറിയുടെ ഒരുഭാഗമാണ് ഇടിഞ്ഞുവീണത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താത്ക്കാലികമായി കെട്ടി ഉണ്ടാക്കിയ ഗ്യാലറി തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമല്ല.

Read Also : സെക്രട്ടേറിയറ്റ് അസിസ്​റ്റന്‍റ്​ ഉള്‍പ്പെടെ 54 തസ്തികകളിലേക്കുള്ള പി.എസ്.സി വിജ്ഞാപനം ആയി

തെലങ്കാനയിലെ സൂര്യാപേട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം. 47-ാമത് ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കളിക്കാരും റഫറിമാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ ചാമ്പ്യാന്മാരായ സായും ബിഹാറും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. 29 സംസ്ഥാനങ്ങളില്‍ നിന്നായി 1500 കായികതാരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button