Latest NewsNewsSaudi ArabiaGulf

ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സൗദി

വിദേശികള്‍ മാത്രമല്ല സ്വദേശികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്

റിയാദ് : ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സൗദി. കോവിഡ് കാലത്തെ ഹജ്ജ് നിര്‍വഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളില്‍ ഒന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം എന്നതാണെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ വ്യക്തമാക്കി.

ഈ വര്‍ഷം ഹജ്ജിനെത്തുന്ന വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി വേണം എത്തേണ്ടതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശികള്‍ മാത്രമല്ല സ്വദേശികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സൗദിയില്‍ നിന്ന് ഹജ്ജിനെത്തുന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button