മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,645 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും വൈറസ് വ്യാപനം കുറഞ്ഞു എന്ന് വിലയിരുത്താനാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാമാരി രാജ്യത്ത് തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഞായറാഴ്ച മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. 30,000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനിടെ നാഗ്പൂരില്‍ മാത്രം 3000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതിയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അസ്വസ്ഥനാണെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പ് പറഞ്ഞു. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ ജനങ്ങളോട് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും മുഖ്യമന്ത്രി സൂചന നല്‍കിയതായി രാജേഷ് തോപ്പ് പറഞ്ഞു.
പ്രതിദിനം 20 ലക്ഷം വാക്‌സിന്‍ വീതം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ നാളെ ഒന്‍പത് ലക്ഷം വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ആവശ്യത്തിന് വാക്‌സിന്‍ കേന്ദ്രം ലഭ്യമാക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Post Your Comments