കൊല്‍ക്കത്ത : അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 33 ശതമാനം ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തി ബംഗാളിലെ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
പൗരത്വനിയമം നടപ്പാക്കും, നുഴഞ്ഞുകയറ്റുകാരെ അനുവദിക്കില്ല, അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രകടന പത്രിക ബംഗാളിന്റെ വികസന രേഖയാണെന്നും അമിത് ഷാ പറഞ്ഞു.
സ്ത്രീകള്‍ക്ക് നഴ്‌സറി മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. മത്സ്യതൊഴിലാളികള്‍ക്ക് 6,000 രൂപ പ്രതിവര്‍ഷം നല്‍കും. ബംഗാളിലെ പിന്നാക്ക മേഖലകളില്‍ മൂന്ന് എയിംസ് ആശുപത്രികള്‍ പണിയും, ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കും, ഏഴാം ശമ്പളകമ്മീഷന്‍ നടപ്പിലാക്കും, 75 ലക്ഷം കര്‍ഷകര്‍ക്ക് കുടിശ്ശികയായുള്ള 18,000 രൂപ കൊടുത്തുതീര്‍ക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
Post Your Comments