Latest NewsFootballNewsSports

ലാ ലീഗയിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം

ലാ ലീഗയിൽ അഞ്ചാം സ്ഥാനത്തുള്ള റയൽ സൊസിദാദിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്ത് ബാഴ്‌സലോണ. 37-ാം മിനുട്ടിൽ ഗ്രീസ്മാൻ സൊസിദാദിന്റെ നെഞ്ച് തുളച്ച് ആദ്യ ഗോൾ നേടി. ശേഷം മത്സരം കൈപ്പിടിയിലൊതുക്കിയ മെസ്സി സംഘവും ഗോൾ വേട്ട തുടർന്നു. സെർജിനോ ഡെസ്റ്റ്(43,53), ലയണൽ മെസ്സി( 56,83), ഉസ്മാൻ ഡെംബലെ എന്നിവർ ഓരോ ഇടവേളകളിൽ ഗോൾ നേടി ആറ് ഗോളുകൾക്കൊണ്ട് പട്ടിക പൂർത്തിയാക്കി.

77-ാം മിനുട്ടിൽ റയൽ സൊസിദാദിന്റെ ആശ്വാസ ഗോൾ നേടാൻ ആന്ദർ ബാരനേട്സിയ്ക്കായി. തകർപ്പൻ വിജയത്തോടെ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് എത്താൻ ബാഴ്‌സക്കായി. ലീഗിൽ റയലും അത്ലാന്റിക്കോ മാഡ്രിഡും ബാഴ്‌സയും തമ്മിൽ ശക്തമായ ത്രികോണ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. 28 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി അത്ലാന്റിക്കോ മാഡ്രിഡാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 28 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി ബാർസ രണ്ടാമതും 60 പോയിന്റുമായി റയൽ മൂന്നാം സ്ഥാനത്തും തുടരുന്നു.

shortlink

Post Your Comments


Back to top button