KeralaLatest NewsNews

അയോദ്ധ്യയെ ലോകോത്തര നഗരമായി വികസിപ്പിക്കാന്‍ പദ്ധതി, അയോദ്ധ്യയ്‌ക്കൊപ്പം ഇന്ത്യയും അതിവേഗം വളരുന്നു

ലക്‌നൗ : അയോദ്ധ്യയെ ലോകോത്തര നഗരമാക്കി മാറ്റാനുള്ള പദ്ധതികളുമായി യോഗി സര്‍ക്കാര്‍ . രാമജന്മഭൂമിയില്‍ ലോകോത്തര നിലവാരമുള്ള ഹോസ്പിറ്റല്‍ , ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഡാല്‍മിയ ഗ്രൂപ്പാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഡാല്‍മിയ ഗ്രൂപ്പിന്റെ മേധാവി സഞ്ജയ് ഡാല്‍മിയയുടെ പിതാവ് വിഷ്ണു ഹരി ഡാല്‍മിയ വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രസിഡന്റായിരുന്നു. സഞ്ജയ് ഡാല്‍മിയയുടെ മേല്‍നോട്ടത്തിലാകും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍.

Read Also : രാഹുലും പ്രിയങ്കയും കേരളത്തിൽ എത്തിയാൽ തിരിഞ്ഞു പോലും നോക്കരുത്; സൈബർ സഖാക്കൾക്ക് കർശന നിർദേശവുമായി സിപിഎം

അതേസമയം ഈ മാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യ വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ അവലോകനം ചെയ്യും. അയോദ്ധ്യയെ ലോകോത്തര മത നഗരമായി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനില്‍ നഗരത്തെ ഒരു അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളും ഉള്‍പ്പെടുന്നു.

നിരവധി മള്‍ട്ടിനാഷണല്‍ കമ്പനികളുമായി ഇതിനോടകം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തിക്കഴിഞ്ഞു. അയോദ്ധ്യയെ ആഗോളതലത്തില്‍ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ക്കായി യു.പി സര്‍ക്കാര്‍ പണവും അനുവദിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിലേക്ക് പോകാന്‍ മികച്ച റോഡുകള്‍ നിര്‍മ്മിക്കാനായി 300 കോടി. അയോദ്ധ്യയുടെ സമഗ്ര വികസനത്തിന് 140 കോടി എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button