തിരുവനന്തപുരം : ശബരിമല പ്രശ്നത്തിൽ പ്രതികരണങ്ങൾക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രതികരണത്തിനായി സമീപിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് വിഷയത്തില്‍ ഒന്നും പറയാനില്ലായെന്നാണ് മന്ത്രിയുടെ മറുപടി. മുന്‍പ് ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച അദേഹം അത് ആവര്‍ത്തിക്കാന്‍പോലും തയാറായില്ല.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നതെന്നും കടകംപള്ളി പ്രതികരിച്ചിരുന്നു.
Read Also : കാല് കഴുകുന്നത് ചിലയിടങ്ങളിലെ ആചാരവും ശീലവും ; വിവാദമാക്കേണ്ട വിഷയമല്ലെന്ന് അബ്ദുള്ളക്കുട്ടി
എന്നാല്‍ കടകംപള്ളിയുടെ വാക്കുകള്‍ തള്ളിക്കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി. ശബരിമല വിഷയത്തിലെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. തുല്ല്യതയാണ് പാര്‍ട്ടി നയമെന്നും യുവതി പ്രവേശനത്തെ ന്യായീകരിച്ചുകൊണ്ട് യെച്ചൂരി വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായത്തില്‍ വ്യത്യാസമില്ല. കടകംപള്ളി ഖേദപ്രകടനം നടത്തിയത് എന്തിനാണെന്ന് തനിക്ക് അറിയില്ലായെന്നും യെച്ചൂരി പറഞ്ഞിരുന്നു.
Post Your Comments