COVID 19Latest NewsKeralaNewsIndia

കോവിഡ് വ്യാപനം : കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം : കേരളത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 62 ശതമാനവും മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ 8.83 ശതമാനവും പഞ്ചാബില്‍ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.

Read Also : രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് വേഗത്തിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

തുടര്‍ച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നാലില്‍ കുറവായി നിലനിര്‍ത്താന്‍ കേരളത്തിനു സാധിക്കുന്നുണ്ട്. മാത്രമല്ല, ഒരു ദിവസം കോവിഡ് പോസിറ്റീവ് ആകുന്നവരേക്കാള്‍ കോവിഡ് മുക്തരാണ് ഇപ്പോള്‍ ഉള്ളത്. കോവിഡ് മുക്തരുടെ എണ്ണം വര്‍ധിക്കുന്നത് ശുഭസൂചനയെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. വീണ്ടുമൊരു തീവ്ര രോഗവ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കാണുകയാണ് ആരോഗ്യവകുപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പ്, ഉത്സവങ്ങള്‍ എന്നിവ രോഗികളുടെ എണ്ണം കൂടാന്‍ കാരണമായേക്കും. അതിനാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button