തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അഴിമതി ഇടത് സർക്കാരിന്റെ മുഖമുദ്രയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം ജനങ്ങൾ മറക്കില്ല. സംസ്ഥാന സർക്കാരിന്റേത് ഹിന്ദു വിരുദ്ധ നിലപാടാണ്. ഇടതുപക്ഷം കേരളത്തെ അഴിമതിയിലേക്ക് തള്ളിവിടുകയാണ്. സ്വർണക്കടത്ത് കേസിൽ ഉന്നത ഉദ്യോഗസ്ഥർ വരെ പ്രതികളാണെന്നും അദ്ദേഹം വിമർശിച്ചു. കൊറോണ കാലത്ത് കേരളത്തിന് കേന്ദ്ര സഹായം മാത്രമാണ് ഇടക്കാലത്ത് ലഭിച്ചത്. സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നേരത്തെ അനുരാഗ് ഠാക്കൂർ ആരോപിച്ചിരുന്നു. സത്യം പുറത്തുവരാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ല. കേസിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ആരോപണവിധേയരാണ്. സത്യം പുറത്തുവരണമെങ്കിൽ സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Read Also: കാല് കഴുകുന്നത് ചിലയിടങ്ങളിലെ ആചാരവും ശീലവും ; വിവാദമാക്കേണ്ട വിഷയമല്ലെന്ന് അബ്ദുള്ളക്കുട്ടി
Post Your Comments