കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനവുമായി എൻഎസ്എസ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്തമായ നിലപാട് ഇല്ലെന്ന് എൻഎസ്എസ് അറിയിച്ചു. ഇതാണ് വിശ്വാസികൾക്ക് സർക്കാരിനോട് അവിശ്വാസം തോന്നാൻ കാരണമെന്ന് എൻഎസ്എസ് പറഞ്ഞു.
വിശ്വാസ സംരക്ഷണം എന്ന നിലപാടിൽ നിന്ന് എൻഎസ്എസ് പിന്നോട്ടില്ല. മുഖ്യമന്ത്രി കാനം രാജേന്ദ്രനെ പിന്തുണച്ചതിലൂടെ എൻഎസ്എസിനെ വിമർശിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് നാമജപം നടത്തിയത് എൻഎസ്എസ് പ്രവർത്തകരാണ്. തിരുവനന്തപുരത്തെ നാമജപ ഘോഷയാത്രയിൽ രാഷ്ട്രീയമില്ലെന്നും എൻഎസ്എസ് വ്യക്തമാക്കി.
Read Also: ജപ്പാനിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് എൻഎസ്എസും സംസ്ഥാന സർക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത ഓരോ ദിവസവും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ശബരിമലയിൽ സീതാറാം യെച്ചൂരിയുടെ നിലപാടിന് വിരുദ്ധമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്ന് ചൂണ്ടിക്കാട്ടി എൻഎസ്എസ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലേയ്ക്ക് എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തിയത്.
Post Your Comments