CinemaLatest NewsNewsIndiaEntertainment

ന​ട​ന്‍ സോ​നു സൂ​ദി​ന് ആ​ദ​രം; സ്പൈ​സ് ജെ​റ്റ് പ്ര​ത്യേ​ക ബോയിങ് 737 വി​മാ​നം പു​റ​ത്തി​റ​ക്കി

ലോക്ക് ഡൗൺ കാലത്തെ സഹായപ്രവർത്തനങ്ങളിൽ ന​ട​ന്‍ സോ​നു സൂ​ദി​ന് ആ​ദ​ര​വ​ര്‍​പ്പി​ച്ച്‌ സ്പൈ​സ് ജെറ്റ് പ്ര​ത്യേ​ക വി​മാ​നം പു​റ​ത്തി​റ​ക്കി. സോനു സൂദിന്‍റെ ചിത്രമുള്ള ബോയിങ് 737 വിമാനമാണ് സ്പൈ​സ് ജെ​റ്റ് പുറത്തിറക്കിയത്. സോനു സൂദ് കോവിഡ് കാലത്ത് ചെയ്ത മികച്ച സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ് കമ്പിനിയുടെ ഉദ്ദേശമെന്ന് സ്പൈ​സ് ജെ​റ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് വ്യക്തമാക്കി.

‘നിങ്ങള്‍ ഒരു പ്രചോദനമാണ്, അനുകമ്പ നിറഞ്ഞ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു’ എന്നാണ് സ്പൈ​സ് ജെ​റ്റ് ട്വിറ്ററില്‍ കുറിച്ചത്.

ലോക്ക് ഡൗണ്‍ വേളയില്‍ മഹാരാഷ്ട്രയിൽ കുടുങ്ങിയ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനും, സ്വന്തം നാടുകളിയിലേക്ക് തിരികെ പോകുന്നതിനും സോനു സൂദ് വഴിയൊരുക്കിയിരുന്നു.

കി​ര്‍​ഗി​സ്ഥാ​നി​ല്‍ അ​ക​പ്പെ​ട്ട 1,500 ഓ​ളം ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഉ​സ്ബെ​ക്കി​സ്ഥാ​ന്‍, റ​ഷ്യ തു​ട​ങ്ങി മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലും കു​ടു​ങ്ങി​യ നൂ​റു​ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ​യും നാ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ത​ന്‍റെ ആ​റു നി​ല​യു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് താ​മ​സി​ക്കാ​നാ​യി താ​രം വി​ട്ടു ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button