റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ 26 ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്തെ 500 വാക്‌സിന്‍ കേന്ദ്രങ്ങള്‍ വഴിയാണ് ഇത്രയും ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ 6,591 പേര്‍ ആസ്ട്രസെനക്ക വാക്‌സിനാണ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ സിഹതീ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതുവരെ 1.45 കോടി പിസിആര്‍ പരിശോധനകളും രാജ്യത്ത് നടത്തിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
Post Your Comments