ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 27 ലക്ഷം കടന്നിരിക്കുന്നു. നിലവിൽ രണ്ട് കോടിയിലധികം പേരാണ് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം ബ്രസീലിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 90,000ത്തോളം പേരിലാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിനെട്ട് ലക്ഷം കടന്നിരിക്കുന്നു. കോവിഡ് വ്യാപനത്തിലും മരണത്തിലും ഇപ്പോൾ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 2.90 ലക്ഷം പേരാണ് മരിച്ചത്.
കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ബ്രസീലിന് മുന്നിലുള്ളത്. യുഎസിൽ മുപ്പത് ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. അഞ്ചര ലക്ഷത്തിലധികം പേർ മരിച്ചു. നിലവിൽ എഴുപത് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഒരു കോടി പതിനഞ്ച് ലക്ഷം പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1.59 ലക്ഷമായി ഉയർന്നു. നിലവിൽ രണ്ടര ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.
Post Your Comments