Latest NewsNews

വൈഫൈ വഴി അശ്ലീല സൈറ്റുകൾ കാണുന്നവരും വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നവരുമാണോ? പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കി റെയില്‍വേ

അശ്ലീല സൈറ്റുകള്‍ ആക്സസ് ചെയ്യാനാകില്ലെന്ന് സേവന ദാതാക്കളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും നിർദേശം

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി റെയില്‍വേ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റെയില്‍വേയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ ഡാറ്റാബേസ് ശേഖരിക്കാൻ ഒരുങ്ങുകയാണ് റയിൽവേ.

സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ ഉപയോഗിച്ച്‌ അശ്ലീല വീഡിയോകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തണം. കൂടാതെ റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്ന സൗജന്യ ഇന്റര്‍നെറ്റ് സേവനം സേവനത്തിലൂടെ അശ്ലീല സൈറ്റുകള്‍ ആക്സസ് ചെയ്യാനാകില്ലെന്ന് സേവന ദാതാക്കളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഉപയോഗ ശൂന്യമായി കിടക്കുന്ന പ്ലാറ്റ്‌ഫോമുകള്‍, യാര്‍ഡുകള്‍, കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, സംരക്ഷിതമല്ലാത്തതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ തുടങ്ങിയവ എത്രയും പെട്ടെന്നു തന്നെ പൊളിച്ചുമാറ്റണമെന്നും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡിജി അരുണ്‍ കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു.

ട്രെയിന്‍ എത്തുമ്പോഴും സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുമ്പോഴും ലേഡീസ് കംപാര്‍ട്ടുമെന്റ് സൂക്ഷ്മമായി നിരീക്ഷിക്കാനും പ്ലാറ്റ്‌ഫോമുകളില്‍ സുരക്ഷ ഉറപ്പാക്കാനും പുതിയ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

shortlink

Post Your Comments


Back to top button