KeralaLatest NewsNews

വികസനത്തിന്റെ കാര്യത്തിൽ പിണറായി വിജയനെ വിശ്വാസമാണ്, മുഖ്യമന്ത്രിയെ പുകഴ്ത്തി അനിൽ അക്കര

തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും പുകഴ്‌ത്തി വടക്കാഞ്ചേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസമാണെന്നും അനിൽ അക്കര പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അനിൽ അക്കര ഇക്കാര്യം പറഞ്ഞത്.

“പിണറായി സർക്കാർ ഏറ്റവും കൂടുതൽ വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരി. ഇടതുസർക്കാർ വികസന കാര്യത്തിൽ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും വികസനത്തിൽ സഹായിച്ചിട്ടുണ്ട്,” അനിൽ അക്കര പറഞ്ഞു.

ലൈഫ് മിഷൻ വിവാദത്തെ കുറിച്ചും അനിൽ അക്കര പ്രതികരിച്ചു. താൻ ആരുടെയും വീട് മുടക്കിയിട്ടില്ല. ആരോപണം തെളിയിച്ചാൽ സ്വന്തം കിടപ്പാടം വിട്ടുനൽകാൻ താൻ തയ്യാറാണെന്നും അനിൽ അക്കര പറഞ്ഞു.

Read Also : ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥിയുടെയും പത്രിക തള്ളി

അതേസമയം, ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃശൂരിലെ വടക്കാഞ്ചേരി. 2016 ൽ വെറും 43 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര ജയിച്ചുകയറിയത്. അനിൽ അക്കര 65,535 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മേരി തോമസ് 65,492 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ഉല്ലാസ് ബാബുവായിരുന്നു 2016 ൽ മൂന്നാം സ്ഥാനത്ത്. 26,432 വോട്ടുകൾ ഉല്ലാസ് ബാബു നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button