Latest NewsFootballNewsSports

ലോകകപ്പ് യോഗ്യത മത്സരങ്ങൾ; ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങൾ അവസരം കൊടുത്ത് കൊണ്ടാണ് ലോവ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ബയേൺ മ്യൂണിക്കിന്റെ 18കാരനായ താരം ജമാൽ മുസിയലയും ബയെർൽ ലെവർകൂസാന്റെ 17കാരനായ ഫ്ലോറിൻ വ്രിറ്റ്സും ആദ്യമായോ ജർമൻ ടീമിൽ ഇടം നേടി. ജമാൽ അടുത്തിടെയാണ് ഇംഗ്ലണ്ടിൽ നിന്ന് മാറി ജർമൻ ദേശീയ ടീമിൽ എത്തിയത്. അതേസമയം, സീനിയർ താരങ്ങളായ മുള്ളർ, ഹമ്മൽസ് എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി. ഐലന്റ്, മാസിഡോണിയ, റൊമാനിയ എന്നീ രാജ്യങ്ങൾക്കെതിരായാണ് ജർമനിയുടെ മത്സരങ്ങൾ.

ഗോൾകീപ്പർമാർ: ബെർണ്ട് ലെനോ, മാനുവൽ ന്യൂയർ, മാർക്ക്-ആൻഡ്രെ ടെർ സ്റ്റീഗൻ, കെവിൻ ട്രാപ്പ്. / ഡിഫെൻഡർമാർ: എമ്രെ കാൻ, മത്തിയാസ് ജിന്റർ, റോബിൻ ഗോസെൻസ്, മാർസെൽ ഹാൽസ്റ്റൺബെർഗ്, ലൂക്കാസ് ക്ലോസ്റ്റർമാൻ, ഫിലിപ്പ് മാക്സ്, അന്റോണിയോ റൂഡിഗർ, നിക്ലാസ് സുലെ, ജോനാഥൻ താ. / മിഡ്‌ഫീൽഡർമാർ: സെർജ് ഗ്നാബ്രി, ലിയോൺ ഗൊറെറ്റ്‌സ്‌ക, ഇൽകെ ഗുണ്ടോഗൻ, കൈ ഹാവെർട്‌സ്, ജോനാസ് ഹോഫ്മാൻ, ജോഷ്വ കിമ്മിച്ച്, ടോണി ക്രൂസ്, ജമാൽ മുസിയാല, ഫ്ലോറിയൻ ന്യൂഹാസ്, ലെറോയ് സാൻ, ടിമോ വെർണർ, ഫ്ലോറിയൻ വിർട്സ്, അമിൻ യൂനസ്

shortlink

Post Your Comments


Back to top button