Latest NewsKeralaNattuvarthaNews

തലനാരിഴയ്ക്ക് രക്ഷപെട്ടു ; തല ചുറ്റി ഒന്നാം നിലയിൽ നിന്നും താഴോട്ടു വീണ യുവാവിനെ അടുത്തു നിന്നയാൾ രക്ഷിച്ചു.

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി താഴേക്ക് വീണ ആളെ കാലില്‍ പിടിച്ചു വലിച്ച്‌ രക്ഷപ്പെടുത്തി അത്ഭുത രക്ഷകനായി തൊട്ടടുത്ത് നിന്ന നിര്‍മ്മാണ തൊഴിലാളി. ബാങ്കിന് പുറത്തെ അരമതിലില്‍ ചാരി നില്‍ക്കവെ പൊടുന്നനെ തലകറങ്ങി താഴേയ്ക്ക് വീണ അരൂര്‍ ഹരിത വയല്‍ ബിനു നിലയത്തില്‍ ബിനു എന്ന ബാബു(38)വിനെയാണ് സമീപത്തു നില്‍ക്കുകയായിരുന്ന കീഴല്‍ യുപി സ്‌കൂളിനു സമീപം തയ്യില്‍ മീത്തല്‍ ബാബുരാജ് (45) രക്ഷിച്ചത്. താഴേക്ക് വീണിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വന്‍ അപകടത്തില്‍ നിന്നുമാണ് ബിനുവിനെ ബാബു രാജ് രക്ഷിച്ചത്. കെട്ടിടത്തിനു താഴെ വൈദ്യുതകമ്ബി ഉള്‍പ്പെടെയുണ്ടായിരുന്നു. എന്നാല്‍ കൃത്യസമയത്തെ ബാബുവിന്റെ ആത്മസപീനത്തോടെയുള്ള ഇടപെടല്‍ ബിനുവിന്റെ ജീവന്‍ തിരികെ നല്‍കുക ആയിരുന്നു. തൊഴിലാളികളായ ഇരുവരും ക്ഷേമനിധി അടയ്ക്കാനാണ് ബാങ്കില്‍ എത്തിയത്. ഊഴം കാത്ത് ബാങ്ക് വരാന്തയില്‍ നില്‍ക്കുമ്ബോള്‍ ബിനു പെട്ടെന്ന് തലകറങ്ങി കെട്ടിടത്തിന്റെ കൈവരിയും കടന്ന് പിറകിലേക്കു വീഴുകയായിരുന്നു.

Also Read:ഓ​ക്സ്ഫ​ഡ്-​അ​സ്ട്രാ​സെ​ന​ക കോവിഡ് വാ​ക്സി​ന്‍ കു​ത്തി​വ​യ്പ്പ് പു​നഃ​രാ​രം​ഭി​ക്കാനൊരുങ്ങി യൂ​റോ​പ്യ​ന്‍ രാജ്യങ്ങൾ

ബാബു ഇത് കാണുകയും പെട്ടെന്ന് ബിനുവിന്റെ കാലിന്മേല്‍ പിടിത്തം ഇടുകയും കൈവരിയോട് കാല്‍ ചേര്‍ത്തു പിടിച്ച്‌ ആത്മസാന്നിധ്യം കൈവിടാതെ നിന്നു മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്തു. അപ്പോഴേക്കും ബാങ്കില്‍ എത്തിയവരും ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും ഓടിയെത്തി ബിനുവിനെ പിടിച്ച്‌ ഉയര്‍ത്തി വരാന്തയില്‍ കിടത്തി. ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ബിനുവിനെ വീട്ടിലേക്ക് വിടുകയായിരുന്നു. യുഎല്‍സിസിഎസിലെ മുൻ ജീവനക്കാരനായിരുന്നു ബിനു. നിര്‍മ്മാണ തൊഴിലാളിയാണ് രക്ഷപ്പെടുത്തിയ ബാബുരാജ്. തക്ക സമയത്ത് ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ബാബുരാജ്. ബിനു വീഴുന്നതിന്റെയും ബാബുരാജ് രക്ഷിക്കുന്നതിന്റെയും സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി. ബാബുരാജിനുള്ള അഭിനന്ദന പ്രവാഹമാണ് എല്ലായിടത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button