ന്യൂഡല്‍ഹി: 15 വയസുകാരിയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിപ്പിച്ച കേസില്‍ കുടുംബാംഗങ്ങള്‍ അറസ്റ്റിലായി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹന്‍ഗിര്‍പുരി മേഖലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശൈശവ വിവാഹം നടക്കുന്നതായും പെണ്‍കുട്ടിയെ മതപരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ പോകുന്നതായും അറിയിച്ചുകൊണ്ടുളള അജ്ഞാത ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹി വനിതാകമ്മിഷനും പൊലീസും പെണ്‍കുട്ടിയെ മോചിപ്പിച്ചത്.
Read Also : ലോക്ക് ടൗണിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രാജ്യത്തെ വേട്ടയാടുന്നു ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
തനിക്ക് പതിനഞ്ച് വയസാണെന്ന് പെണ്‍കുട്ടിയും തന്റെ മകള്‍ പറഞ്ഞത് സത്യമാണെന്നും അവള്‍ 2005 ലാണ് ജനിച്ചതെന്നും കുട്ടിയുടെ അമ്മയും മൊഴി നല്‍കിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ കമ്മിഷന്‍ തുടര്‍ നടപടികള്‍ക്കായി പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നാകെ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കുടുംബത്തെയും വിവാഹത്തില്‍ പങ്കെടുത്താന്‍ എത്തിവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Post Your Comments