Latest NewsNewsIndiaInternational

ഭൂതകാലം കുഴിച്ചുമൂടി മുന്നോട്ടു പോകേണ്ട സമയമായി: പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ

ഇന്ത്യയ്ക്കു നേരെ സമവായ ശ്രമവുമായി പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. ഭൂതകാലം കുഴിച്ചുമൂടി മുന്നോട്ടു പോകേണ്ട സമയമായെന്ന് ജനറല്‍ ബജ്‌വ പറഞ്ഞു. ക്രിയാത്മകമായ ചര്‍ച്ചയ്ക്കുള്ള ആദ്യചുവട് ഇന്ത്യയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടതെന്നും ജനറല്‍ ബജ്‌വ പറഞ്ഞു. പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ സമാധാനമുണ്ടാകുന്നത് ദക്ഷിണ, മധ്യേഷ്യന്‍ മേഖലയില്‍ സാമ്പത്തിക പുരോഗതിക്ക് ഇടയാക്കുമെന്നും, കിഴക്ക്, പടിഞ്ഞാറന്‍ ഏഷ്യകള്‍ തമ്മില്‍ ബന്ധം മെച്ചപ്പെടുമെന്നും ജനറല്‍ ബജ്‌വ പറഞ്ഞു.

നേരത്തെ സമാനമായ അഭിപ്രായം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കുവെച്ചിരുന്നു. ഇരുരാജ്യങ്ങളും സൗഹൃദത്തിലായാല്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലൂടെ മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് അതിവേഗം എത്തിപ്പെടാനാകുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 2018ല്‍ അധികാരത്തിലെത്തിയതിനു ശേഷം സമാധാനത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തുവെന്നും ഇന്ത്യയാണ് പ്രതികരിക്കേണ്ടതെന്നും ഇമ്രാന്‍ പറഞ്ഞു.

നിയന്ത്രണ രേഖയിലെ സംയുക്ത വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷമാണ് പാക്കിസ്ഥാനില്‍നിന്നു സമാധാനശ്രമമുണ്ടാകുന്നത്. എന്നാൽ ,ചര്‍ച്ചയും ഭീകരതയും ഒരുമിച്ചു പോകില്ലെന്നും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുന്നത് അവസാനിപ്പിക്കാതെ സമാധാനനീക്കം സാധ്യമല്ലെന്ന നിലപാടിലാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button