Latest NewsKeralaIndiaNews

‘ഭാരത് മാത കീ ജയ്’ വിളിച്ച് പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി

ആലപ്പുഴ: പുന്നപ്ര- വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷമായിരുന്നു സ്ഥലത്തെത്തി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു പുഷ്പാര്‍ച്ചന.

പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച്‌ രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നത്. വെടിവയ്പ്പില്‍ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ പോലും ഇടതു നേതാക്കളുടെ പക്കലില്ലെന്നും പുഷ്പാർച്ചന നടത്തിയ ശേഷം സന്ദീപ് വാചസ്പതി ആരോപിച്ചു. കമ്മ്യൂണിസ്റ്റ് വഞ്ചനയില്‍ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് ഞങ്ങള്‍ എത്തിയത്. ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് എന്റെ കടമായാണെന്നും സന്ദീപ് പറഞ്ഞു.

Also Read:ഇടതുസർക്കാർ അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമിച്ചു; രമേശ് ചെന്നിത്തല

ചാനൽ ചർച്ചകളിൽ നിറസാന്നിധ്യമായ സന്ദീപ് വചസ്പതി അമ്പലപ്പുഴയിൽ എൻ ഡി എ സ്ഥാനാർത്ഥിയാകുമെന്ന് അവസാനഘട്ടത്തിലാണ് തീരുമാനമായത്. പ്രചരണത്തിനിടെ അദ്ദേഹത്തോട് വോട്ട് തരില്ലെന്ന് പറഞ്ഞ വോട്ടറോട് വളരെ മാന്യവും കൃത്യവുമായ രീതിയിൽ പെരുമാറിയ സന്ദീപ് വാചസ്പതിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button