NattuvarthaLatest NewsKeralaIndiaNews

മൂന്ന് വനിതകൾക്ക് കൂടി ഐ സി സ് കേസിൽ പങ്കെന്ന് പിടിയിലായ പ്രതികളുടെ മൊഴി

കേരളത്തെയാകെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു ഐ സി സ് ൽ ഉൾപ്പെട്ടവരെ കൊച്ചിയിൽ നിന്ന് പിടികൂടിയത്. എന്നാൽ ഈ വാർത്തയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് ജനങ്ങളിലേക്ക് എത്തുന്നത്. ഭീകര സംഘടനയായ ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ടുചെയ്ത് ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ അറസ്റ്റിലായ മൂന്നു മലയാളികള്‍ക്കു പുറമേ രണ്ടു വനിതകളുള്‍പ്പെടെ നാലു പേര്‍ക്കു കൂടി പങ്കുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഡോ.റഹീസ് റഷീദ്, മുഷാബ് അനുവര്‍ എന്നിവരെ ട്രാന്‍സിറ്റ് വാറണ്ടിനായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അവർ രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read:വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെ പരാജയപ്പെടുത്തി ഇന്ത്യൻ ലെജൻഡ്സിന് ജയം

കാസര്‍കോട് സ്വദേശി തെക്കേകോലോത്ത് ഇര്‍ഷാദ്, കണ്ണൂര്‍ ടൗണ്‍ സ്വദേശി ഷിഫ ഹാരിസ്, കണ്ണൂര്‍ താണയില്‍ സ്വദേശി മിസ്ഹ സിദ്ദിഖ്, അഞ്ചല്‍ സ്വദേശി രാഹുല്‍ അബ്ദുള്ള എന്ന രാഹുല്‍ മനോഹരന്‍ എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി യുവാക്കളെ ആകര്‍ഷിക്കാന്‍ ഒരു ഐസിസ് മൊഡ്യൂള്‍ സജീവമാണെന്ന് ലഭിച്ച വിശ്വസനീയമായ വിവരത്തെത്തുടര്‍ന്നാണ് എന്‍.ഐ.എ അന്വേഷണം തുടങ്ങിയത്. ഒരുപക്ഷെ അത്തരത്തിൽ യുവാക്കളെ ആകർഷിക്കാനായിരിക്കാം സ്ത്രീകളെ ഉപയോഗിച്ചിരിക്കുക എന്നും നിഗമനങ്ങൾ ഉണ്ട്

shortlink

Related Articles

Post Your Comments


Back to top button