COVID 19Latest NewsIndiaNews

മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ രൂക്ഷം; 24 മണിക്കൂറിനിടെ 25,833 പേര്‍ക്ക് കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മാസങ്ങള്‍ക്കിടെ ആദ്യമായി പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം 25000 കടന്നിരിക്കുന്നു. 24 മണിക്കൂറിനിടെ 25,833 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 23,96,340 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നു.

24 മണിക്കൂറിനിടെ 58 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 53,138 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 12,764 പേരാണ് പുതുതായി രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 21,75,565 ആയി ഉയര്‍ന്നു. നിലവില്‍ 1,66,353 പേരാണ് ചികിത്സയില്‍ ഉള്ളത്.

മുംബൈയില്‍ മാത്രം പുതുതായി 2877 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാഗ്പൂരിലും വൈറസ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 3796 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 24 മണിക്കൂറിനിടെ 989 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button