കൊച്ചി : തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ച് വന്നാലും കെ.ബാബു തോല്‍ക്കുമെന്ന് എം സ്വരാജ്. സി.പി.എമ്മിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പിക്കാര്‍ വോട്ട് വാഗ്ദാനം നല്‍കിയെന്ന ബാബുവിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു എം.സ്വരാജ് .
25 വര്‍ഷം എം.എല്‍.എ ആയി ഇരുന്നൊരാള്‍ ബി.ജെ.പി വോട്ടില്‍ പ്രതീക്ഷ വയ്ക്കുന്നത് വിജയിക്കാന്‍ കഴിയില്ലെന്ന വിശ്വാസമുള്ളതുകൊണ്ടാണന്നും സ്വരാജ് പറഞ്ഞു. ഇനി ബി.ജെ.പിയുമായി കച്ചവടം ഉറപ്പിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം തോല്‍വി സമ്മതിച്ചിരിക്കുകയാണ്. രാഷ്ട്രീയ നയപരിപാടികള്‍ വിശദീകരിച്ച് വോട്ട് തേടിയാല്‍ ലഭിക്കില്ല എന്ന തിരിച്ചറിവായിരിക്കാം ബി.ജെ.പിയെ ആശ്രയിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കരുതണമെന്നും സ്വരാജ് പറഞ്ഞു.
കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ട് ചെയ്ത പലരും വിളിച്ച് പിന്തുണ അറിയിച്ചുവെന്നും, സി.പി.എമ്മിനെ പരാജയപ്പെടുത്താന്‍ അവരെല്ലാം തനിക്ക് വോട്ട് ചെയ്യുമെന്ന് കെ.ബാബു പറഞ്ഞതായി എം.സ്വരാജ് വെളിപ്പെടുത്തി.
ഇത്തവണ എല്‍.ഡി.എഫ് വിജയിക്കരുതെന്ന ആഗ്രഹം അവര്‍ക്കുണ്ട്. ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ അതിന്റെ ഫലം സി.പി.എമ്മിന് ലഭിക്കുമെന്ന് തിരിച്ചറിഞ്ഞവരാണ് മണ്ഡലത്തിലുള്ളതെന്നും കെ.ബാബു പറഞ്ഞിരുന്നു.
Post Your Comments