വാഷിംഗ്‌ടൺ: റഷ്യക്ക് താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച റഷ്യന്‍ പ്രസിഡന്‍റിനെതിരെ ബൈഡന്‍ നടത്തിയ പ്രസ്താവനയോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശത്രുത വീണ്ടും ശക്തമായി. കൊലയാളി പുടിന്‍ വില കൊടുക്കേണ്ടിവരുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിനെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം. യു.എസ് ടെലിവിഷന്‍ ചാനലായ എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ നേതാവ് ഇടപെട്ടുവെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നിക്ക് വിഷം നല്‍കി കൊലപാതകശ്രമം നടത്തിയ സംഭവത്തില്‍ പുടിന്‍ കൊലയാളിയാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതെയന്ന് മറുപടി നല്‍കി. റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാന്‍ അടുത്തിടെ അമേരിക്ക തീരുമാനമെടുത്ത സാഹചര്യത്തില്‍ പ്രതികരണം ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തതതോടെ റഷ്യ രംഗത്തെത്തി.
Read Also: പ്രതിരോധ ബന്ധം ശക്തമാക്കും; ഇന്ത്യക്ക് ഉറപ്പ് നൽകി ബൈഡൻ ഭരണകൂടം
അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റോനോവിനെ മോസ്കോയിലേക്ക് വിളിച്ചുവരുത്തിയ അധികൃതര്‍ വിശദീകരണം തേടി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം വീണ്ടും വഷളാകുന്നതിന്‍റെ ഉത്തരവാദിത്വം പൂര്‍ണമായി അമേരിക്കക്കാകുമെന്ന് റഷ്യന്‍ വിദേശകാര്യ ഉപമന്ത്രി സെര്‍ജി റ്യാബ്കോവ് പറഞ്ഞു. നേരത്തെ റഷ്യന്‍ പ്രസിഡന്‍റിനെതിരെ മുന്‍ പ്രസിഡന്‍റ് ട്രംപ് കാര്യമായി എതിര്‍പ് പ്രകടിപ്പിച്ചിരുന്നില്ല. സമാനമായി, പുടിന്‍ കൊലയാളിയാണോയെന്ന് 2017ല്‍ ട്രംപിനോട് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അമേരിക്ക അത്ര ശുദ്ധമാണോ എന്നായിരുന്നു മറുപടി. 2016ലെ യു.എസ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി വോട്ടുറപ്പിക്കാന്‍ റഷ്യ ശ്രമം നടത്തിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ആരോപണം റഷ്യ തള്ളിയിട്ടുണ്ട്.
Post Your Comments