KeralaLatest NewsNews

പിഞ്ചുകുഞ്ഞുങ്ങളായ വൈദേഹിയും ശിവനന്ദും അറിഞ്ഞില്ല അത് തങ്ങളുടെ അവസാന യാത്രയെന്ന് : നാടിനെ നടുക്കി കൊലപാതകം

ചെറുവത്തൂര്‍: പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാടാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പിലിക്കോട് മടിവയിലെ ഓട്ടോറിക്ഷ തൊഴിലാളി രുകേഷിനെ (37) തൂങ്ങിമരിച്ച നിലയിലും മക്കളായ വൈദേഹി (10), ശിവനന്ദ് (ആറ്) എന്നിവരെ നിര്‍മ്മാണം നടക്കുന്ന വീടിന്റെ മുറിയില്‍ കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. മടിക്കുന്നില്‍ പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Read Also : വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി,തോക്ക് ചൂണ്ടി പീഡിപ്പിച്ചു; യുവാക്കൾക്ക് തടവ് ശിക്ഷ

പിറന്നാള്‍ ആഘോഷത്തിനെന്ന് പറഞ്ഞാണ് രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് പുല്ലൂര്‍ ചാലിങ്കാലിലെ മാതാവിന്റെ വീട്ടില്‍ നിന്നും കുഞ്ഞുങ്ങളെ രുകേഷ് സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി അകന്ന് കഴിയുകയായിരുന്നു രൂകേഷും ഭാര്യ സവിതയും. വിവാഹമോചനത്തിനുള്ള നടപടികളും നടന്നുവരുകയായിരുന്നു. ഇതിനിടയിലാണ് മക്കളെ മടിവയലിലേക്ക് കൊണ്ടുവന്നത്. മാര്‍ച്ച് 16-നായിരുന്നു മകള്‍ വൈദേഹിയുടെ പിറന്നാള്‍ . ഉച്ചയ്ക്ക് രൂകേഷും അമ്മ നാരായണിയും മക്കളും ചേര്‍ന്ന് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. വൈകീട്ട് പുതിയ ഉടുപ്പ് വാങ്ങിക്കാനാണ് രൂപേഷ് മക്കളേയും കൂട്ടി പുറത്തേക്കിറങ്ങിയത്.

രാത്രിയിലെ ആഘോഷത്തിനായി രുകേഷിന്റെ സഹോദരന്‍ ഉമേശനും മറ്റുബന്ധുക്കളും കേക്കും മറ്റും തയ്യാറാക്കി കാത്തിരുന്നു. എന്നാല്‍ ഉടുപ്പ് വാങ്ങാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയവര്‍ തിരിച്ചുവന്നില്ല. ബുധനാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൂവരേയും മരിച്ചനിലയില്‍ കണ്ടത്.

രൂകേഷ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്താണെന്നാണ് ചന്തേര പൊലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. പിലിക്കോട് ജിയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button