Latest NewsKeralaNews

‘അമ്മയാണ് ഹരിപ്പാട് ‘; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിങ്ങിപ്പൊട്ടി രമേശ് ചെന്നിത്തല

ആലപ്പുഴ : ഹരിപ്പാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് എന്നും തനിക്ക് പ്രിയപ്പെട്ടതാണ്. എന്നും ഈ നാട് തന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ടെന്നും വിതുമ്പിക്കൊണ്ട് ചെന്നിത്തല പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജിവന്‍മരണ പോരാട്ടമാണെന്നും ജയിച്ചേ മതിയാകുവെന്നും ചെന്നിത്തല പറഞ്ഞു.

ജീവിതത്തില്‍ ഏതു സ്ഥാനം കിട്ടുന്നതിനെക്കാള്‍ വലുതാണ് ഹരിപ്പാട്ടെ ജനങ്ങളുടെ സ്‌നേഹം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനെക്കാള്‍ വലിയ സൗഭാഗ്യം മറ്റെന്താണ്. ആ സ്‌നേഹവും വാത്സല്യവും ശക്തിയും ഹരിപ്പാട്ടെ ജനങ്ങള്‍ എന്നും തനിക്ക് നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു.

Read Also :  വാഹനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിച്ച് തട്ടിപ്പ്; പ്രതികൾ പിടിയിൽ

ഒരുഘട്ടത്തില്‍ നേമത്ത് മത്സരിക്കണമെന്ന് അഭിപ്രായം വന്നപ്പോള്‍ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിച്ചാല്‍ മതിയെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഈ നാടും ജനങ്ങളും എന്നും പ്രിയപ്പെട്ടതാണ്. ഹരിപ്പാട് തന്റെ അമ്മയെ പോലെയാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ഒരമ്മ മകനെ എങ്ങനെ സ്‌നേഹിക്കുന്നു എന്നത് പോലെ തന്നെയാണ് ഈ നാട് എന്നെ സ്‌നേഹിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button