Latest NewsNewsIndiaCrime

ശൗചാലയത്തിൽ പോകാനിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു ; പ്രതി ഒളിവില്‍

ലക്നൗ: ശൗചാലയത്തിൽ പോകാൻ പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു. ഉത്തർപ്രദേശിലെ അലി​ഗഡ് ജില്ലയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.

ശൗചാലയത്തിൽ പോകാനിറങ്ങിയ പെൺകുട്ടിയെ പ്രതി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ബഹളം വച്ചതോടെ ഇയാൾ പെൺകുട്ടിയെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിവന്ന ബന്ധുവിനെ പ്രതി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ചെറിയ പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു.

Read Also  :  വികസന പദ്ധതികളേക്കാള്‍ മുഴങ്ങി കേള്‍ക്കുന്ന അഴിമതി കേസുകള്‍, കേരള രാഷ്ട്രീയത്തിന് തീരാത്ത കളങ്കം; ബിജെപി

സംഭവം നടന്നതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ​ഗ്രാമത്തിൽ തന്നെയുള്ള ഒരു യുവാവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ഊ‍ർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button