ന്യൂഡൽഹി : കോവിഡ് കാലത്ത് രാജ്യത്ത് അകപ്പെട്ടു പോയ പാക് വംശജരെ തിരിച്ചയച്ച് ഇന്ത്യ. 133 പാക് പൗരന്മാരെയാണ് വാഗാ ബോർഡറിലൂടെ ഇന്ത്യ തിരിച്ചയച്ചത്. സ്‌ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ഇന്ന് സ്വന്തം രാജ്യത്തേയ്ക്ക് തിരികെപ്പോയത്.
ഒരു വർഷത്തോളം കാലമാണ് ഇവർ ഇന്ത്യയിൽ താമസിച്ചത്. ഇത്രയും പെട്ടെന്ന് പാകിസ്ഥാനിൽ എത്താൻ സഹായം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര സർക്കാരിനോടും കണ്ണീരോടെയാണ് ഇവർ നന്ദി അറിയിച്ചത്.
Read Also : കോവിഡ് രണ്ടാം തരംഗം : രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
മാർച്ച് 24 നാണ് രാജ്യത്ത് ലോക്ക് ഡൗൺ ആരംഭിച്ചത്. മാസങ്ങളോളം നീണ്ട ലോക്ക് ഡൗണിന്
ശേഷം രാജ്യത്ത് അകപ്പെട്ട നിരവധി പാക് വംശജരെ കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പാകിസ്ഥാനിലെത്തിച്ചിരുന്നു. അത്താരി-വാഗാ ബോർഡറിലൂടെയാണ് ഇവരെ സ്വന്തം രാജ്യത്ത് എത്തിച്ചത്.
Post Your Comments