Latest NewsIndiaNewsCrime

വാക്കുതര്‍ക്കത്തിനിടെ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു

ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനിടെ മകന്റെ അടിയേറ്റ് മാതാവ് മരിച്ചു. ഡല്‍ഹിയിലെ ദ്വാരക നിവാസിയായ 76കാരി അവതാര്‍ കൗര്‍ ആണ് ദാരുണമായി മരിച്ചത്. മകന്‍ അമ്മയെ തല്ലി നിലത്തിടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്.

തിങ്കളാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. മകനും മരുമകളുമായി കൗര്‍ വാക്കുതര്‍ക്കത്തില്‍ ഏർപ്പെടുകയുണ്ടായി. മകന്റെ അപ്രതീക്ഷിതമായ അടിയില്‍ നിലത്തുവീണ കൗര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയുണ്ടായി.

കൗറിന്റെ 45കാരനായ മകന്‍ രണ്‍ബീറിനെ ബിന്ദാപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തിന് മുന്‍പായി വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൗറും അയല്‍വാസിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും വിഷയം പരിഹരിച്ചതായി ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിപ്പോയി. പിന്നാലെ സ്ഥലത്തെത്തിയ രണ്‍ബീര്‍, അയല്‍വാസിയുമായി വഴക്കിട്ടതിന് അമ്മയോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button