റിയാദ്: സൗദിയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 23 ലക്ഷം ഡോസ് കടന്നിരിക്കുന്നു. കുത്തിവെപ്പെടുത്തവരിൽ രക്തം കട്ടപിടിച്ചതായ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിക്കുകയുണ്ടായി. പാർശ്വഫലങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതർ പറയുകയുണ്ടായി.
വാക്സിൻ നിർമാണ കമ്പനികൾ, ആരോഗ്യ മന്ത്രാലയം, അന്താരാഷ്ട്ര നിരീക്ഷണ വിഭാഗങ്ങൾ എന്നിവയുമായി ഇന്റർനാഷണൽ കോലിഷൻ ഓഫ് മെഡിസിൻസ് റെഗുലേറ്ററി അതോറിറ്റികളിലെ (ഐ.സി.എം.ആർ.എ) അംഗത്വത്തിലൂടെയും വാക്സിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. വാക്സിനുകളെക്കുറിച്ചും അവയുടെ പാർശ്വഫലങ്ങളക്കുറിച്ചും ലഭ്യമായ വിവരങ്ങൾ അവലോകനം ചെയ്യുകയാണ്. വാക്സിനുകളെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും എന്തെങ്കിലും പുതിയ വിവരങ്ങൾ ലഭ്യമാണെങ്കിൽ അത് ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപിക്കുന്നതാണ്. കൊവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് ദേശീയ വിജിലൻസ് സെൻറിനെ അറിയിക്കണമെന്ന് അതോറിറ്റിയുടെ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ആരോഗ്യ പ്രാക്ടീഷണർമാരോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.
Post Your Comments