ഒട്ടാവ: ചൈനയുമായി ഉടനെയൊന്നും ബന്ധം സ്ഥാപിക്കില്ലെന്ന് കാനഡ. നിരവധി കനേഡിയന്‍ പൗരന്മാരെ അകാരണമായി തടവിലാക്കിയ നിരവധി കനേഡിയന്‍ പൗരന്‍മാരെ ഇതുവരെ വിട്ടയയ്ക്കാത്തതാണ് കാനഡയുടെ പ്രതിഷേധത്തിന് കാരണം. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ചൈനയ്ക്ക് യാതൊരു താല്‍പ്പര്യവുമില്ല. സൈനിക ഭരണകൂടമാണ് ബിജീംഗിന്റേത്. ജനാധിപത്യമൂല്യങ്ങളെന്തെന്ന് അവര്‍ക്കറിയില്ലെന്നും കാനേഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ഗസ് റീഡെന്ന പഠന സ്ഥാപനത്തിന്റെ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ചൈനയ്‌ക്കെതിരായി വലിയ അതൃപ്തി പുറത്തുവന്നത്.
Read Also: ലോകത്തെ കരുത്തുറ്റ രാഷ്ട്രങ്ങൾ കൈകോർക്കുന്നു; അമേരിക്കയുമായുള്ള സഹകരണത്തിനൊരുങ്ങി ജപ്പാൻ
കാനഡയുടെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ മൈക്കിള്‍ കോവ്‌റിഗിനേയും വ്യവസായി മൈക്കിള്‍ സ്പാവോറിനേയും വിട്ടുനല്‍കുന്ന കാര്യത്തില്‍ ചൈന നയം വ്യക്തമാക്കാത്തതിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും വന്‍ എതിര്‍പ്പാണുള്ളത്. 800 ദിവസങ്ങളായി കനേഡിയന്‍ പൗരന്മാര്‍ ജയിലിലാണ്. കാനഡ തടവിലാക്കിയിരിക്കുന്ന വേവേ മൊബൈല്‍ കമ്പനി സാമ്പത്തികകാര്യ മേധാവി മെംഗ് വാന്‍ഷൂവിനെ വിട്ടുകിട്ടാത്തതിന് പകരം വീട്ടിയാണ് ചൈന കനേഡിയന്‍ ഉദ്യോഗസ്ഥരെ തടവിലാക്കിയത്.
Post Your Comments