Latest NewsIndiaNews

ബിജെപി എം പി തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ബിജെപി ഇന്ന് നടത്താനിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ശര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് മാ‌റ്റിവച്ചു.

ന്യൂഡല്‍ഹി: ബിജെപി എം പി രാം സ്വരൂപ് ശര്‍മ്മയെ (63) ഡല്‍ഹി ആര്‍എം‌എല്‍ ആശുപത്രിക്ക് സമീപത്തുള‌ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്ക‌റ്റില്‍ വിജയിച്ചയാളാണ് രാം സ്വരൂപ് ശര്‍മ്മ. ഭാര്യയും മൂന്ന് മക്കളുമുണ്ട്. അദ്ദേഹം ആത്മഹത്യ ചെയ്യാനുള‌ള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായും ഡല്‍ഹി പോലീസ് അറിയിച്ചു.

Read Also: പ്രതിരോധ ബന്ധം ശക്തമാക്കും; ഇന്ത്യക്ക് ഉറപ്പ് നൽകി ബൈഡൻ ഭരണകൂടം

സംഭവം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറി അകത്ത് നിന്നും പൂട്ടിയിരുന്നു. 2014ലാണ് ശര്‍മ്മ ആദ്യമായി ലോക്‌സഭയിലെത്തിയത്. 2019ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ശര്‍മ്മയുടെ മരണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. പാര്‍ലമെന്റിന്റെ വിദേശകാര്യങ്ങള്‍ക്കുള‌ള സ്‌റ്റാന്റിംഗ് കമ്മി‌റ്റി അംഗമായിരുന്നു ശര്‍‌മ്മ. ബിജെപി ഇന്ന് നടത്താനിരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ശര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് മാ‌റ്റിവച്ചു.

shortlink

Post Your Comments


Back to top button