Latest NewsKeralaNews

സി.പി.എമ്മും ബി.ജെ.പിയും സഹോദരന്‍മാര്‍, വെളിപ്പെടുത്തലില്‍ കേരളം ഞെട്ടിയെന്ന് ഉമ്മന്‍ ചാണ്ടി

 

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിയ്‌ക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോരുകള്‍ കടുക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീലുണ്ടെന്ന് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍.ബാലശങ്കറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ ജനാധിപത്യ മതേതര കേരളം വിറങ്ങലിച്ചുപോയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സി.പി.എമ്മിന് തുടര്‍ ഭരണവും ബി.ജെ.പിക്ക് ഏതാനും സീറ്റുകളും എന്നതാണ് ഡീല്‍.

Read Also : എല്‍.ഡി.എഫിനെ ജനങ്ങള്‍ വെറുക്കുന്നു, അതിനുള്ള പ്രധാന തെളിവായിരുന്നു നേമത്ത് ബി.ജെ.പിയുടെ വിജയം : ഒ.രാജഗോപാല്‍

കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ മത്സരിക്കാനെത്തിയ ആര്‍.എസ്.എസ് നേതാവിനെ വെട്ടിമാറ്റിയത് ഡീലിന്റെ ഭാഗമായാണ് എന്നത് എത്രമാത്രം സുദൃഢമാണ് ഈ ബന്ധമെന്ന് വ്യക്തമാക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ജനാധിപത്യ മതേതര വിശ്വാസികളേയും ന്യൂനപക്ഷ വിഭാഗങ്ങളേയും ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ അജണ്ടയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button