ജയസൂര്യ‍യും മഞ്ജു വാര്യരും ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ചിത്രീകരണം പൂര്‍ത്തിയായി

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം മഞ്ജു വാര്യരും, യുവാക്കളുടെ പ്രിയതാരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മേരി ആവാസ് സുനോ.

ജയസൂര്യയും മഞ്ജു വാര്യരും കേന്ദ്ര കഥാപത്രങ്ങളാകുന്ന സിനിമ തിരുവനന്തപുരത്താണ് ചിത്രീകരിക്കുന്നത്. തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും, കശ്മീരിലും ചിത്രീകരണം നടത്തുന്നുണ്ട്. ശിവദയാണ് മറ്റൊരു നായിക. പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ക്യാമറ- നൗഷാദ് ഷരീഫ്, എഡിറ്റിങ്- ബിജിത് ബാല, ബി.കെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് ഈണവും നല്‍കുന്നത് എം.ജയചന്ദ്രനാണ്.

Share
Leave a Comment