കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രമെഴുതിയ നേമത്ത് ഇക്കുറി കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുതൽ നേടുക എന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കുള്ളത്. ജനങ്ങൾക്കിടയിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുന്ന ജനനേതാവാണ് കുമ്മനം. നിരവധി തവണ ഇത് വ്യക്തമായിട്ടുള്ളതാണ്. ഇപ്പോഴിതാ, ഒരു സാധാരണക്കാരനെ പോലെ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന കുമ്മനത്തിൻ്റെ ചിത്രമാണ് വൈറലാകുന്നത്. ‘ഇതാവണം നേതാവ്, ഇങ്ങനെയാകണം നേതാവ്’ എന്ന് സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.
നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എതിരാളികളാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ.മുരളീധരന്‍ വന്നതുകൊണ്ട് പ്രത്യേകതകളില്ല. കെ.മുരളീധരന് ബിജെപി വോട്ടുകള്‍ ലഭിക്കില്ല. വോട്ടുകള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് എല്‍ഡിഎഫും യുഡിഎഫുമാണ്. ബിജെപിക്ക് ആളുകള്‍ വോട്ട് ചെയ്യുന്നത് നിലപാടും ആദര്‍ശവും മോദി സര്‍ക്കാരിന്റെ ആശയവുമെല്ലാം കണ്ടിട്ടാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് വോട്ടുകള്‍ കൂടുതലായി ലഭിച്ചിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. കടുത്ത ത്രികോണ മത്സരമായിരിക്കും ഇത്തവണ നടക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപറേഷനിൽ നേമം നിയോജകമണ്ഡലത്തിൽ വരുന്ന 23 ഡിവിഷനുകളിൽ 14 ഇടത്ത് ബിജെപിയാണ് വിജയം നേടിയത്.
Post Your Comments