Latest NewsIndiaNewsCrime

ഭർത്താവിന്റെ അമ്മ തനിക്ക് പഴകിയ ഭക്ഷണം തരുന്നു; പരാതിയുമായി മരുമകൾ

ലക്‌നൗ: അമ്മായിയമ്മ പഴകിയ ഭക്ഷണം തരുന്നെന്ന് കാണിച്ച് മരുമകൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നു. യുപിയിലെ ഗോരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അമ്മായിയമ്മ ദിവസം മുഴുവൻ ടിവി കണ്ട് സമയം കളയുകയാണെന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാകുന്നു.

അമ്മായിയമ്മ തന്ന പഴകിയ ഭക്ഷണം കഴിച്ച് അസുഖം വന്നതായും മരുമകൾ ആരോപിക്കുകയുണ്ടായി. പരാതികേട്ട് ആദ്യം പൊലീസുകാർ ഒന്ന് ഞെട്ടി. തുടർന്ന് അമ്മായിയമ്മയോട് കാര്യം തിരക്കിയപ്പോൾ അവർക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു പരാതിയാണ്.

മരുമകൾ അടുക്കളയിൽ സഹായിക്കില്ലെന്നും, വീട്ടിലെ ഒരു പണിയും ചെയ്യാതെ സദാസമയവും ഫോണിലാണെന്നുമായിരുന്നു അമ്മായിയമ്മയുടെ പരാതി ഉയർന്നിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേരെയും കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. മേലിൽ ഇത്തരം നിസാര പരാതികളുമായി വരരുതെന്ന താക്കീതും നൽകി പറഞ്ഞുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button