ബാലുശ്ശേരി : ധര്‍മ്മജന്‍ ബോള്‍ഗാട്ടി നാട്ടുകാരന്‍ അല്ലാത്തത് ബാലുശ്ശേരിക്കാര്‍ക്ക് ഗുണമാണെന്ന് നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി. എംഎല്‍എ ആകുമ്പോള്‍ ബന്ധുക്കളെയും സ്വന്തക്കാരെയും ഇവിടെ പിന്‍വാതിലിലൂടെ നിയമിക്കുമെന്ന പേടി വേണ്ടതില്ലെന്ന് പിഷാരടി വ്യക്തമാക്കി. യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു രമേഷ് പിഷാരടി.
നാട്ടുകാരന്‍ ആകുന്നതിലല്ല നല്ല മനുഷ്യനാകുന്നതിലാണ് കാര്യം. ബാലുശ്ശേരി മണ്ഡലം വലിയ രീതിയില്‍ ശ്രദ്ധാ കേന്ദ്രമായതു ധര്‍മ്മജന്റെ വരവോടെയാണ്. ധര്‍മ്മജന്‍ ഒരുപാട് ആലോചിച്ചാണ് സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചത്. മാറാന്‍ തയാറായില്ലെങ്കില്‍ ബാലുശ്ശേരിക്ക് പുരോഗതി ഉണ്ടാകില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. അതേസമയം, എല്‍ഡിഎഫിന്റെ ഉരുക്കു കോട്ടയാണു ബാലുശ്ശേരിയെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി.
Post Your Comments