COVID 19Latest NewsKeralaNews

കോവിഡ് വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​രി​ല്‍ പുരുഷന്മാരേക്കാൾ മു​ന്നി​ല്‍ സ്​​ത്രീ​ക​ളാണെന്ന് റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​രി​ല്‍ മു​ന്നി​ല്‍ സ്​​ത്രീ​ക​ളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.. ചൊ​വ്വാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 6.69 ല​ക്ഷം (6,69,612) വ​നി​ത​ക​ളാ​ണ്​ കു​ത്തി​വെ​പ്പെ​ടുത്തത് . 4.97 ല​ക്ഷം (4,97,399) പു​രു​ഷ​ന്മാ​രും. 63 ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ളും വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ചു.

Read Also : മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പാസിന് അംഗീകാരം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഈ ​ക​ണ​ക്കു​ക​ളു​ള്ള​ത്. കാ​സ​ര്‍​കോ​ട്​ ഒ​ഴി​കെ ജി​ല്ല​ക​ളി​​ല്‍ വ​നി​ത മേ​ധാ​വി​ത്വം പ്ര​ക​ട​മാ​ണ്. ഇ​വി​ടെ കു​ത്തി​വെ​പ്പ്​​ സ്വീ​ക​രി​ച്ച പു​രു​ഷ​ന്മാ​ര്‍ 28,647 ഉം ​വ​നി​ത​ക​ള്‍ 28,366 ഉം ​ആ​ണ്. കൂ​ടു​ത​ല്‍ വ​നി​ത​ക​ള്‍ വാ​ക്​​സി​നെ​ടു​ത്ത​ത്​ എ​റ​ണാ​കു​ള​ത്താ​ണ്​- 80,387 പേ​ര്‍. 17,415 വ​നി​ത​ക​ള്‍ മാ​ത്രം കു​ത്തി​വെ​പ്പ്​​ സ്വീ​ക​രി​ച്ച ഇ​ടു​ക്കി​യി​ലാ​ണ്​ കു​റ​വ്.

വി​ത​ര​ണം ചെ​യ്​​ത മൊ​ത്തം ഡോ​സു​ക​ളി​ല്‍ 94 ശ​ത​മാ​ന​വും കോ​വി​ഷീ​ല്‍​ഡാ​ണ്. കോ​വാ​ക്​​സി​ന്‍ ആ​റ്​ ശ​ത​മാ​ന​വും. അ​തേ സ​മ​യം ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ കോ​വാ​ക്സി​ന്‍ മാ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ഒ​ന്നാം ഡോ​സ്​ കോ​വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച കോ​വി​ഡ്​ മു​ന്ന​ണി പോ​രാ​ളി​ക​ള്‍​ക്ക് ​വ​ര്‍​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ല്‍​കു​ന്ന​തി​നാ​യാ​ണ്​ പ്ര​ത്യേ​ക​മാ​യി കോ​വാ​ക്​​സി​ന്‍ സെന്‍റ​റു​ക​ള്‍ ആ​രം​ഭി​ച്ച​തെ​ന്നാ​ണ്​ അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം ​നേ​രി​​ട്ടെത്തു​ന്ന 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും മ​റ്റ്​ രോ​ഗ​ങ്ങ​ളു​ള്ള 45-59 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കും ത​ത്സ​മ​യ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ല്‍​കി ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ത്തി​വെ​പ്പ്​​ ന​ല്‍​കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button