തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിന് സ്വീകരിക്കുന്നവരില്‍ മുന്നില്‍ സ്ത്രീകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.. ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം 6.69 ലക്ഷം (6,69,612) വനിതകളാണ് കുത്തിവെപ്പെടുത്തത് . 4.97 ലക്ഷം (4,97,399) പുരുഷന്മാരും. 63 ട്രാന്‍സ്ജെന്‍ഡറുകളും വാക്സിന് സ്വീകരിച്ചു.
Read Also : മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പാസിന് അംഗീകാരം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. കാസര്‍കോട് ഒഴികെ ജില്ലകളില്‍ വനിത മേധാവിത്വം പ്രകടമാണ്. ഇവിടെ കുത്തിവെപ്പ് സ്വീകരിച്ച പുരുഷന്മാര് 28,647 ഉം വനിതകള്‍ 28,366 ഉം ആണ്. കൂടുതല്‍ വനിതകള്‍ വാക്സിനെടുത്തത് എറണാകുളത്താണ്- 80,387 പേര്. 17,415 വനിതകള്‍ മാത്രം കുത്തിവെപ്പ് സ്വീകരിച്ച ഇടുക്കിയിലാണ് കുറവ്.
വിതരണം ചെയ്ത മൊത്തം ഡോസുകളില്‍ 94 ശതമാനവും കോവിഷീല്‍ഡാണ്. കോവാക്സിന് ആറ് ശതമാനവും. അതേ സമയം ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് കോവാക്സിന് മാത്രം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളും തുടങ്ങിക്കഴിഞ്ഞു.
ഒന്നാം ഡോസ് കോവാക്സിന് സ്വീകരിച്ച കോവിഡ് മുന്നണി പോരാളികള്‍ക്ക് വര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിനായാണ് പ്രത്യേകമായി കോവാക്സിന് സെന്ററുകള്‍ ആരംഭിച്ചതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. അതേ സമയം നേരിട്ടെത്തുന്ന 60 വയസ്സിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45-59 പ്രായപരിധിയിലുള്ളവര്‍ക്കും തത്സമയ രജിസ്ട്രേഷന് നല്കി ഈ കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നല്‍കുന്നുണ്ട്.
Post Your Comments