Latest NewsCinemaMollywoodNews

‘ബിരിയാണി’ റിലീസ് തീയതി പ്രഖ്യാപിച്ചു

അന്തരാഷ്ട്ര ചലച്ചിത്ര മേളകളിൽ അവാർഡുകൾ വാരിക്കൂട്ടിയ സജിൻ ബാബു ചിത്രം ‘ബിരിയാണി’ മാർച്ച് 26ന് പ്രദർശനത്തിനെത്തും. കനി കുസൃതി നായികയായ ചിത്രം മതപരമായ ദുരാചാരങ്ങൾക്കെതിരെ പൊരുതുന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 2020 മുതൽ 50-ലേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ബിരിയാണിക്ക് 20 ഓളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സജിൻ ബാബു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. യുഎഎൻ ഫിലിം ഹൗസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാർ നിർവ്വഹിക്കുന്നു. ലിയോ ടോം സംഗീത സംവിധാനവും അപ്പു എൻ ഭട്ടതിരി ചിത്ര സംയോജനവും നിർവ്വഹിച്ചിരിക്കുന്നു.

shortlink

Post Your Comments


Back to top button