Latest NewsNewsIndia

‘വാങ്ക് വിളി ഉറക്കത്തെയും ജോലിയേയും ദോഷകരമായി ബാധിക്കുന്നു’; പരാതിയുമായി സർ‌വകലാശാല വൈസ് ചാൻസിലർ

പ്രയാഗ്‌രാജ് : വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയുമായി സർവകലാശാല വൈസ് ചാൻസിലർ. അലഹാബാദ് സർവകലാശാല വൈസ്‌ ചാൻസിലറായ സംഗിത ശ്രീവാസ്‌തവയാണ് ജില്ലാ മജിസ്‌ട്രേ‌റ്റിന് നേരിട്ട് പരാതി നൽകിയത്.

താമസസ്ഥലത്തിന് തൊട്ടടുത്തുള‌ള പ്രഭാതത്തിലുള‌ള വാങ്ക് വിളി തന്റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ ജോലിയേയും ദോഷകരമായി ബാധിക്കുന്നെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് സൂചിപ്പിച്ച് മൈക്കിലൂടെയുള‌ള വാങ്ക് വിളി തടയണമെന്നാണ് വൈസ് ചാൻസിലറുടെ ആവശ്യം.

Read Also :  ധര്‍മ്മജന്‍ നാട്ടുകാരന്‍ അല്ലാത്തത് ബാലുശ്ശേരിക്കാര്‍ക്ക് ഗുണം : രമേഷ് പിഷാരടി

ഉച്ചത്തിലുള‌ള ശബ്‌ദം തനിക്ക് ദിവസം മുഴുവൻ തലവേദനയുണ്ടാക്കുന്നതായും ‘നിങ്ങളുടെ സ്വാതന്ത്ര്യം മ‌റ്റുള‌ളവരുടെ മൂക്കിൻ തുമ്പുവരെ’ എന്ന മഹദ്‌വചനം ഓർമ്മിപ്പിച്ച സംഗിത ശ്രീവാസ്‌തവ താൻ ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ എതിരല്ലെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button