CinemaLatest NewsNewsBollywood

അഭിഷേക് ബച്ചന്റെ ദി ബിഗ് ബുൾ റിലീസിനൊരുങ്ങുന്നു

അഭിഷേക് ബച്ചൻ നായകനാകുന്ന ദി ബിഗ് ബുൾ ഏപ്രിൽ എട്ടിന് ഒടിടി റിലീസിനൊരുങ്ങുന്നു. സിഡ്‌നി പ്ലസ് ഹോറസ്റ്ററിലൂടെയാണ് ചിത്രം സ്ട്രീം ചെയുന്നത്. 1980-90 കാലഘട്ടത്തിൽ ഇന്ത്യൻ ഫിനാൻഷ്യൽ മാർക്കറ്റിൽ കുപ്രസിദ്ധി നേടിയ സ്റ്റോക് ബ്രോക്കർ ഹർഷദ് മേത്തയുടെ ജീവിതവും സാമ്പത്തിക കുറ്റകൃത്യങ്ങളും പ്രമേയമാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2020 ഒക്ടോബറിൽ പുറത്തിറങ്ങാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു. അജയ് ദേവ്ഗൺ, ആനന്ദ് പണ്ഡിറ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂകി ഗുലാതിയാണ് സംവിധാനം ചെയ്യുന്നത്. ഇലിയാന ഡിക്രൂസ്, നിഖിത ദത്ത, സോഹ ഷാ, രാം കപൂർ, സുപ്രിയ പഥക്, സൗരവ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 19ന് പുറത്തുവിടും.

shortlink

Post Your Comments


Back to top button