Latest NewsKeralaNews

നിയമസഭാ തെരഞ്ഞെടുപ്പ്; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പുതുപ്പള്ളിയിലാണ് ഉമ്മൻ ചാണ്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. രമേശ് ചെന്നിത്തല ഹരിപ്പാട് പത്രിക സമർപ്പിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇരുവരും പത്രിക സമർപ്പിച്ചത്.

Read Also: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ അടിത്തറ നിർമ്മാണത്തിന് തുടക്കം; ക്ഷേത്ര നിർമ്മാണം 2023 ൽ പൂർത്തിയാകുമെന്ന് ട്രസ്റ്റ്

പുതുപ്പള്ളിയിൽ 12 -ാം തവണയാണ് ഉമ്മൻ ചാണ്ടി മത്സരിക്കുന്നത്. മൂന്ന് സെറ്റ് പത്രികകൾ അദ്ദേഹം സമർപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് സംസ്ഥാനത്ത് അരങ്ങേറിയിരുന്നത്. പുതുപ്പള്ളി വിട്ട് ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാർത്തകളായിരുന്നു ആദ്യം പുറത്തു വന്നിരുന്നത്. തുടർന്ന് പുതുപ്പള്ളിയിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. പിന്നീട് താൻ പുതുപ്പള്ളി വിട്ടു പോകില്ലെന്ന് ഉമ്മൻചാണ്ടി പ്രവർത്തകർക്ക് ഉറപ്പു നൽകിയ ശേഷമാണ് പ്രതിഷേധങ്ങൾ അവസാനിച്ചത്.

Read Also: ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി ; ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചെന്ന് കെ.സുധാകരന്‍

പ്രവർത്തകരോടൊപ്പം ഹരിപ്പാട് ബ്ലോക്ക് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button