Latest NewsFootballNewsSports

ഇന്ത്യയുടെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾ ഖത്തറിൽ

ഫിഫ ലോകകപ്പ് ഫുട്‍ബോളിലെ യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങൾ ഖത്തറിൽ നടക്കും. ഗ്രൂപ്പ് ഇ യിൽ ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങളുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ വിവിധ വേദികളിൽ കളിക്കുന്നത് പ്രയോഗികമല്ലാത്തതിനാൽ മത്സരങ്ങളെല്ലാം ജൂണിൽ ഒറ്റ വേദിയിൽ നടത്തും.

2022 ലോകകപ്പ്, 2023 ഏഷ്യ കപ്പ് മത്സരങ്ങൾക്കുള്ള യോഗ്യത റൗണ്ടാണിത്. നിലവിൽ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഖത്തറും (16), ഒമാനുമാണ് (12) ഒന്നും രണ്ടും സ്ഥാനത്ത്. 2019 നവംബറിലാണ് യോഗ്യത റൗണ്ടിൽ അവസാനമായി മത്സരങ്ങൾ നടന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button