Latest NewsKeralaNews

എല്‍ഡിഎഫിനു തലവേദനയായി നേതാക്കളുടെ കൂറുമാറ്റം; സിപിഐ നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥി

പാര്‍ട്ടിയില്‍ നിന്നും രാജിവച്ച്‌ ബിഡിജെഎസിലെത്തിയിരിക്കുകയാണ് തമ്പി.

ഏപ്രിലിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ നേതാക്കന്മാരുടെ രാഷ്ട്രീയ കൂറുമാറ്റത്തിനു സാക്ഷിയാകുകയാണ് രാഷ്ട്രീയ കേരളം. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് നേതാക്കന്മാർ മറുകണ്ടം ചാടുന്നത് മുന്നണികൾക്ക് തലവേദന ആകുകയാണ്.

എല്‍ഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചു നേതാക്കളുടെ കൂറുമാറ്റം. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎയിലേക്ക് കൂറുമാറിയിരിക്കുകയാണ് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറ. പാര്‍ട്ടിയില്‍ നിന്നും രാജിവച്ച്‌ ബിഡിജെഎസിലെത്തിയിരിക്കുകയാണ് തമ്പി.

ഇടതുമുന്നണിയില്‍ സിപിഐയുടെ ഹരിപ്പാട് സീറ്റില്‍ തമ്ബി മേട്ടുതറ സാധ്യതാ ലിസ്റ്റിൽ ഉണ്ടായിരുന്നു. എന്നാല്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് തമ്ബി രാജിവച്ച്‌ ബിഡിജെഎസിലെത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ നിന്നും എന്‍ഡിഎയ്ക്ക് വേണ്ടി ജനവിധി തേടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button