Latest NewsKeralaNewsCrime

കോഴിക്കോട് നിന്നും പിടികൂടിയത് 1.24 ലക്ഷം രൂപ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച സ്‌ക്വാഡ് നാദാപുരത്ത് നിന്നും ഇന്നലെ 1,24,000 രൂപ പിടികൂടിയിരിക്കുന്നു. തുക കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറിയാതായി അറിയിക്കുകയുണ്ടായി.

വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്‌ലയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിരുന്നു. ഇലക്ഷൻ സ്‌ക്വാഡുകൾ ഇതുവരെ 24,58,080 രൂപയാണ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button