
ആദിത്യ താരെ മുന്നിൽ നിന്ന് പട നയിച്ച് വിജയ് ഹസാരെ ട്രോഫി കിരീടം മുംബൈ സ്വന്തമാക്കി. ഫൈനലിൽ ഉത്തരപ്രദേശിനെ ആറു വിക്കറ്റിനാണ് മുംബൈ കീഴടക്കിയത്. 51 പന്ത് ബാക്കി നിൽക്കേയായിരുന്നു മുംബൈയുടെ ജയം 107 പന്തിൽ 118 റൺസുമായി പുറത്താകാതെ നിന്ന ആദിത്യ താരെയുടെ ഇന്നിങ്‌സുകളാണ് മുംബൈയ്ക്ക് കിരീടം സമ്മാനിച്ചത്, താരെയാണ് കളിയിലെ താരം. സ്കോർ: ഉത്തർപ്രദേശ്: 50 ഓവറിൽ 312/ 4. മുംബൈ 41.3 ഓവറിൽ 315/4.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഉത്തർപ്രദേശ് മാനവിക് കൗശിക്കിന്റെ (158*) മികവിലാണ് 312 റൺസ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കായി പ്രിഥ്വി ഷാ (73) വെടിക്കെട്ടോടെ തുടക്കമിട്ടു. ശിവം ദുബെ (42) മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയ് ഹസാരെ ട്രോഫി നാലാം തവണയാണ് മുംബൈ സ്വന്തമാക്കുന്നത്.
Post Your Comments