
കേരളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. ഒരുപാട് സംഭവങ്ങളുടെ തുടർച്ച മാത്രമാണ്. വടക്കേക്കരയില്‍ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിലായിരിക്കുന്നു. കുറുനപത്തുരുത്ത് സ്വദേശിയായ വീട്ടമ്മയെയേയും ആമ്പല്ലൂര്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഒളിച്ചോട്ടങ്ങളും മറ്റും പുതുമകളല്ലാത്തവിധം മാറിക്കഴിഞ്ഞ ഒരു സാമൂഹിക ചുറ്റുപാടിലാണ് നമ്മൾ അടക്കമുള്ള മനുഷ്യർ ജീവിക്കുന്നത്.
Also Read:തിരുവല്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി പിന്മാറുന്നു; അശോകൻ കുളനടയ്ക്ക് പറയാനുള്ളത്
ഇരുവരും ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് യുവാവിനൊപ്പം യുവതി പോവുകയായിരുന്നു. മൂന്നും അഞ്ചും വയസുള്ള കുട്ടികളെ വീട്ടിലാക്കിയാണ് യുവതി നാടുവിട്ടത്. കുട്ടികളുടെ ജീവനും ജീവിതവും സുരക്ഷിതമാക്കേണ്ട വീട്ടുകാരുടെ അവസ്ഥയാണിത്
ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഇരുവരേയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ ഇരുവരേയും റിമാന്റ് ചെയ്തിട്ടുണ്ട്. നഷ്ടപ്പെട്ടത് ആ കുട്ടികൾക്കാണ്. അവരുടെ ഭാവിയാണ്. ഒരു സമൂഹത്തിൽ അവർ നേരിടേണ്ടി വരുന്ന സാമൂഹിക ബുദ്ധിമുട്ടുകൾ ഇനി ഒരുപാട് ഉണ്ടായേക്കാം. സ്നേഹം ഒരു തെറ്റല്ല. പക്ഷെ സ്നേഹത്തിന്റെ പേരിൽ നമ്മളല്ലാത്ത മറ്റൊരാളെ നോവിക്കേണ്ടി വരുന്നത് തെറ്റാണ്
Post Your Comments