തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാവരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാകില്ല. ലതികാ സുഭാഷിന്റെ പ്രതികരണം ഏറെ വേദനാജനകമാണ്. കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അതെല്ലാം പരിഹരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
ധര്‍മ്മടത്ത് പിണറായി വിജയന് എതിരെ മത്സരിക്കാന്‍ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഫോര്‍വേഡ് ബ്ലോക്കിനാണ് യുഡിഎഫ് ധര്‍മ്മടം വിട്ട് നല്‍കിയത്. എന്നാല്‍ ഇവിടെ മത്സരിക്കാനാകില്ലെന്നാണ് ഫോര്‍വേഡ് ബ്ലോക്ക് നിലപാട്. പകരം സ്ഥാനാര്‍ത്ഥിയെ ഇനി കോണ്‍ഗ്രസ് കണ്ടെത്തണം. ധര്‍മ്മടം ഏറ്റെടുക്കില്ലെന്ന് ജി ദേവരാജനും അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായും പ്രായോഗികമായും ബുദ്ധിമുട്ടുണ്ട്. ധര്‍മ്മടം കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നു. മറ്റൊരു സീറ്റ് വേണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments